Mind il Pint Ithu (From "Sree Dhanya Catering Services")

Lyrics: Suhail Koya Music: Basil C J മൈന്റിൽ പൈന്റിത് പാറ്ങ്ക ഇത് ടാക്സ്സ് കിഴിക്കണ ഡ്രീമങ്ക ആരോഗ്യത്തിന് സീന്ങ്ക ലിവറേറണ പൊണ്ണിത് വേണാങ്ക
ഇടമിതു പല പടിയേറണം പൊടിയുയരണ തൊടിയത് താണ്ടണം പുലിമടയുടെ മടിയില് തൂങ്ങണം അടിപുതയണ കടലില് താഴണം
കുറ്റിബീഡി മുട്ടിലെ കട്ടപ്പൊകയൂതി നീ കട്ടവൂര് മൂളണ കട്ടത്തമിഴീരടി. കൊച്ചു പറമ്പേറണ ഉച്ചക്കാറ്റിലാറിയ പച്ചകാച്ചിലൂതി നീ പക്കത്തേക്ക് നീങ്ങി നീ
പടിഞ്ഞിരുന്നൊരു തടിപ്പടിമേലെ ഉടലുരഞ്ഞിരുന്നിരുവരുമൊരുപോലെ
ഒഴുകിനടക്കണ കാറ്റാണെ അതിനിവനനുദിനമൊരു കൂട്ടാണെ കുതറിയടുക്കണ മലവരയാടിനെ കറിയിലൊതുക്കണ് ദേ
ഇരുളിലിറങ്ങണ പോത്താണെ ഇവരിത് വഴി വരണതിൻ മേത്താണെ അകലയുദിക്കണയരിമുറിത്തേങ്ങയെ എറിഞ്ഞുകുടിക്കണ് ദേ
പിണഞ്ഞരഞ്ഞാണമായ് പലവുരു കോർക്കണെ കഥകളൊരായിരം ഈ കരയില് പാടണേ