Lyrics: RJ Karthiking
Music: Manu Ramesan
ഒതുങ്ങി നിക്കെടാ
ഒതുങ്ങി നിക്കെടാ മകാ
തനി നടന്റെ മുന്നിലൊ മൊട?
ഉടനെ പൂട്ടിക്കും കട - ഒതുങ്ങടാ !!!
നട നട സിങ്കനട!
മൂന്ന് നട തുറന്നപ്പോളിതാ -
പപ്പനാവന്റെ മണ്ണിലെ കഥ - എന്തൊരിതാ !!
കടൽ കണ്ടാൽ അറിയാമോ കടലാഴം ?
ഇവനാരെന്നറിയാനായ് ഇതു നേരം!
പകൽ പോലെ തെളിമാനം വെയിൽ നാളം -
മഴമേഘം വന്നാലോ കളിമാറും !!! ( ഒതുങ്ങി നിക്കെടാ )
കൂടപ്പിറപ്പിതുപോലൊരു നൻപൻ
വിറയ്ക്കാത്ത കൈകളുമായി
പകയ്ക്കൊത്ത വീര്യവുമായി
വരുന്നുണ്ട് കണ്ടാ ?
വിയർക്കുന്ന നീതിക്കിനിമേൽ
വിതയ്ക്കുന്ന വിത്തുകളെല്ലാം
വിധിക്കുന്നു ഉത്തരവായി -
ഇവൻ കോടതി!!
ഒതുങ്ങി നിക്കെടാ മകാ
തനി നടന്റെ മുന്നിലൊ മൊട?
ഉടനെ പൂട്ടിക്കും കട - ഒതുങ്ങടാ !!!
നട നട സിങ്കനട
പപ്പനാവന്റെ മണ്ണിലെ കഥ - എന്തൊരിതാ !!