Othungi Nikkada (From "Njan Kandatha Sare")

Lyrics: RJ Karthiking Music: Manu Ramesan ഒതുങ്ങി നിക്കെടാ
ഒതുങ്ങി നിക്കെടാ മകാ തനി നടന്റെ മുന്നിലൊ മൊട? ഉടനെ പൂട്ടിക്കും കട - ഒതുങ്ങടാ !!!
നട നട സിങ്കനട! മൂന്ന് നട തുറന്നപ്പോളിതാ - പപ്പനാവന്റെ മണ്ണിലെ കഥ - എന്തൊരിതാ !!
കടൽ കണ്ടാൽ അറിയാമോ കടലാഴം ? ഇവനാരെന്നറിയാനായ് ഇതു നേരം! പകൽ പോലെ തെളിമാനം വെയിൽ നാളം - മഴമേഘം വന്നാലോ കളിമാറും !!! ( ഒതുങ്ങി നിക്കെടാ )
കൂടപ്പിറപ്പിതുപോലൊരു നൻപൻ വിറയ്ക്കാത്ത കൈകളുമായി പകയ്ക്കൊത്ത വീര്യവുമായി വരുന്നുണ്ട് കണ്ടാ ?
വിയർക്കുന്ന നീതിക്കിനിമേൽ വിതയ്ക്കുന്ന വിത്തുകളെല്ലാം വിധിക്കുന്നു ഉത്തരവായി - ഇവൻ കോടതി!!
ഒതുങ്ങി നിക്കെടാ മകാ തനി നടന്റെ മുന്നിലൊ മൊട? ഉടനെ പൂട്ടിക്കും കട - ഒതുങ്ങടാ !!!
നട നട സിങ്കനട പപ്പനാവന്റെ മണ്ണിലെ കഥ - എന്തൊരിതാ !!