Lyrics: Alwin Augustine/Eri Eri/Gautham Sha
Music: Eri Eri/Gautham Sha
Clock tick, but the vibe don’t stall,
ഈ riddim നിന്നെ വിളിക്കുമ്പോൾ, answer the call,
Luck don't come knockin’,
we gotta jump in'a circle,
stand proud, stand tall.
Get ya body in sync with nature,
Move to the rhythm, നീ എൻ sensation
Life is a dance, ബാക്കിയെല്ലാം അതിൻ flava
We gotta rise and fight for it's illegal!
ആറ്റിലൊരു മീനായ്
കാറ്റിലൊരു കൂണായ്
താഴ്വരയിൽ പൂത്തു നിൽക്കുമൊരു
മരമായ് ആട് ആട്
മാർഗ്ഗഴിയിൽ മഞ്ഞായ്
മാരിവിൽ ചെണ്ടായ്
മഴവരും മുന്നേ മലയിലൊരു
മയിലായ് ആട് ആട്
കൈകൾ നീർത്തീട്ടാട് മനമേ
ആട് മനമേ ആട് മനമേ
നാളെയില്ലാതാട് മനമേ
ആട് മനമേ ആട് മനമേ
(RAP)
മനമേ ആട്
നാളെയെന്നതില്ല ഇന്ന് തന്നെ പാട്
നാഴിക കല്ല് തേടി നേരെ ഓട്
നാൾവഴിയിൽ അമര ഗാഥകൾ തീർക്ക്
നാരകങ്ങൾ പൂക്കും നാള് വരും കാക്ക്
താരകങ്ങൾ തെളിച്ച വഴി പിടിച്ച് പോക്ക്
നരകത്തിലും നരനായ് നേരെ തന്നെ നിക്ക്
നരിയും ഒരുനാൾ നരയ്ക്കുമെന്നതോർക്ക്
(LEAD)
തൂവൽ തൂവാനത്തിൽ പാറുന്നിതാ... ഓ...
ഓളങ്ങൾ തല്ലുന്ന തീരമിതാ... ഓ...
കാത്തിരിക്കാതിനിയും
വാഴ്‌വിതിലെ താഴ്വരയിൽ
ഈ നിമിഷം മാത്രം
(RAP)
മനമേ ആട്
നിന്നെ തന്നെ തേട്
മുറിവതൊരുപാട്
മറച്ചു വച്ചു പാട്
കനവ് കൊണ്ട് തേര്
തുഴകൾ എന്റെ വേര്
ഈരേഴു ലോകം ചുറ്റി കറങ്ങാം
കൈകൾ നീർത്തീട്ടാട് മനമേ
ആട് മനമേ ആട് മനമേ
നാളെയില്ലാതാട് മനമേ
ആട് മനമേ ആട് മനമേ