Lyrics: Rasheed Parakkal
Music: Yunuseo
ഇരുൾ നീങ്ങിയോ ? പ്രഭാതമായോ ? ഇളം സൂര്യ നാളങ്ങൾ പാറിവന്നോ ?
കുളിർകാറ്റിലെൻ മൗനങ്ങളിൽ തളിർ നാമ്പിനീ ണം കേൾക്കുന്നുവോ ? ജന്മം പതിയെ ഇതൾ വീശുന്നുവോ ? ഹൃദയം അതിനായ് തേടുന്നുവോ ? ശലഭം മനസ്സിൽ പാറുന്നുവോ ? കനവിൽ കുറുകാൻ നീ വന്നുവോ ? ഓ -
ഇതളായ് വിരിയും മൗനം പനിനീർ കുളിർ പോലെ
ഇണയായ് നീയും വന്നാൽ ഓ- ഇണയായ് നീയും വന്നാൽ ആനന്ദവേള
മഴവിൽ ചിറകിൽ പാറാം
ശ്വാസവും നീ എന്റെ പ്രാണനും നീ ജന്മസാഫല്യം നീ പൂവേ
തീരങ്ങളിൽ വന്നു ചാറുന്നു നീ കുളിരേകുന്നു നീ അഴകേ
ഒരു മരതക ദ്വീപിൽ അനുഭൂതികൾ തേടി
പതിയേ ശ്രുതി മീട്ടാം അഴകേ അഴകേ
പുതുമഴയുടെ ഭാവം പുലരൊളിയുടെ രാഗം പുതു മധുരിത ഗീതം കുളിരേ കുളിരേ
ശുഭകര ഋതുഭേദം ശുഭസൂചന കാലം
ഇതു നമ്മളിലേകും പുതിയൊരു ലോകം
ഒരു നവ ലഹരിയിൽ അനുദിനമൊഴുകാം
ശുഭലയ മധുരിത പുളകങ്ങൾ തഴുകാം
സ്നേഹ വീഥികളിൽ നിറയുക പുളകമേ