Anuvadhikkillavan Thakaruvanay

Lyrics: Stephy Jilesh Music: Denilo Dennis അനുവദിക്കില്ലവൻ തകരുവാനായ് മുൻപോട്ടു താങ്ങി നടത്തും അവൻ വീഴാത്തവണ്ണം താഴാതവണ്ണം തൻ ചിറകിൽ എന്നെ താങ്ങീടുമേ
പാടും ഞാൻ എൻ ജീവ നാളോളം ഓടും ഞാൻ എൻ നാഥനായെന്നും ചെല്ലും ഞാൻ സ്വർഗ്ഗപുരിയിൽ അന്ന് ചാരും ഞാൻ നാഥൻ മാർവിൽ എന്നും
തൻ ഇമ്പസ്വരം കേട്ടുന്നർന്നീടുവാൻ തൻ മാറോടെന്നും ചാരീടുവാൻ കഷ്ടത്തിൽ എന്നും താങ്ങായി എന്നെ തൻ തോളിൽ ഏറ്റി നടത്തിടുമേ
അറിഞ്ഞിടാ നന്മകളും ചോദിച്ചീടാ ദാനങ്ങളും അർഹിക്കുന്നതിലും ഉപരിയായി നന്മകളാൽ എന്നും നിറച്ചീടുമേ