Lyrics: Vivek Muzhakkunnu
Music: Bibin Ashok
മാമ്പൂ മണമിതാ
മേലാകെയായ്
കാണാ കുളിരിതാ
മേലാടയായ്.....
കണ്ടൂ കനവിലായ്
ഞാനീ കണിദിനം
നോവിൽ തളിരിതൾ
പൂവോ .....
ചാരെ നീ മേവുകിൽ
മാരിവിൽ നിഴലായ്മായും ...
വേനലിൽ വാടുമീ
പൂമരം പുതുമഴയിൽ
പുതുപുലരൊളികാണേ
ഒരുകുട നീർത്തിടാം
മരുവെയിലിൽ
ഒരുകരമേകിടാം
ചിരവഴിയിൽ
ഉലയും അഴലാൽ ഉലകം തനിയെ
ഉയരും തിരപോൽ ഉയിരും പതിയെ
കാണാതെ കാണുന്നു
ആത്മാവിന്നാകാശം
പാടാതെ പാടുന്നു
പ്രണയം.... മധുരം....