Lyrics: Rafeeque Ahammed
Music: Ouseppachan
വാർമതിയെ ഈ നെഞ്ചിൽ
പൗർണ്ണമിയായ് വളരൂ നീ (2)
എരിവേനലിൽ ഞാൻ തണലായി മാറാം
പേമാരി നനയാതെ കുടയായ് വരാം.. ആരാരിരോ… (വാർമതിയേ)
ഒരു വെൺതൂവൽ പോലും
പനി നീർ മുള്ളു പോലും (ഒരു)
മുറിവേകിടാതെത്ര കാത്തു നിന്നു
മലർ കാലമോ ശിശിരത്തിനായൊഴിഞ്ഞു
ഒടുവിലെൻ ചിറകും തളരാറായി (വാർമതിയെ)
ഉയിരിൻ ഒരാത്മതാളം
എരിയും നോവുമായി (ഉയിരിൻ)
വഴിയിൽ ഞാൻ ദീപമായ് പൂത്തു നിന്നു
നിറമാർന്ന നേരങ്ങൾ നെയ്ത് തോർന്നു
ഇനി പാതിയിൽ വളരുന്ന പാതിരാവിൽ
തെളിയുമോ പതിയേ ഇരുളാറ്റാൻ (വാർമതിയെ)