Lyrics: Hazbulla Kollam
Music: Hazbulla Kollam
ഈ വഴിയിൽ നേരുതിരും
നോമ്പ് നോറ്റോരു നെഞ്ചിൽ
രാപ്പകലിൽ പ്രാർത്ഥനയിൽ
കഴിഞ്ഞും കൂടും ചുണ്ടിൽ
പരിമിത ജീവിത തിരയേ
തിരി കെടാനിനി എത്ര നാൾ
പതറുന്നൊരുള്ളിന്റെ
പ്രണയമായ് നീ ഖിബ്‌ലയിൽ
റൂഹും നീ നൂറും നീ
സുന്ദരചിരിയായ നീ
മോഹം നീ ദാഹം നീ
ഹയാത്തിലാണൻ പല്ലവി
ഹു അല്ലാഹ് ഹു അല്ലാഹ്
മൂളുന്നൊരുള്ളിന്നുള്ളിൽ
ഈണമവനേ
നേരുള്ള ഖൽബിലെന്നും സ്നേഹമവനേ
രാവിൻറെ പുന്നാരത്തിൽ
തേടുമവനേ
തന്നുള്ളതെല്ലാമോന്റെ ചേലിനലിവേ
ഈ സുഖ നോമ്പ്കാലം
ജീവനിലേറ്റ് വേഗം
രാപകലിന്റെ ഓരം
തേൻ കനിയാക്ക് ദേഹം
റൂഹും നീ നൂറും നീ
സുന്ദരചിരിയായ നീ
മോഹം നീ ദാഹം നീ
ഹയാത്തിലാണൻ പല്ലവി
ഹു അല്ലാഹ് ഹു അല്ലാഹ്