VIYARPPU (From" Saina Music Indie")

Lyrics: Muhammad Naseef N.R Music: Sahul Hameed കത്ത്ണ്ടോ കത്ത്ണ്ടോ നെഞ്ചത്ത് കത്ത്ണ്ടോ വിയർപ്പൂറ്റാൻ ആളുണ്ടോ കജ്ജൂക്കിനാളുണ്ടോ (x2)
എന്റെ ശിരസ്സിനുള്ളിലെ തരിപ്പ് മൂർച്ചയുള്ള കത്തിയാൽ എന്നുടെ മനസ്സ് വീക്ഷണം vision മൊത്തത്തിൽ തുറന്ന് mission ലോകമെന്നുള്ളിലെ കയ്യില് പണി തുടങ്ങട്ടെ ജീവിതം കറക്ക് ഫോണില് വിളിച്ചാൽ കിട്ടില്ല തിരക്ക് ചെക്കന്റെ ചിന്തകൾ കൊണ്ടങ്ങ് പറക്ക് മണ്ണെല്ലം കലങ്ങും തുള്ളികൾ ഇറ്റുന്ന വിയർപ്പ്
പിടിച്ചെടുക്കുമെൻ ജീവിതം ഖൽബിലെ കണ്ണിനാൽ ചാലിച്ചതാ… നേരങ്ങ് പോകുന്ന വണ്ടികൾ മാറ്റിയൊടിക്കുന്നതെന്നുടെ ശരികളാ... തേയ്ച്ചിട്ടും മായ്ച്ചിട്ടും മായാത്ത മണ്ണിന്റെ വാസന ഉള്ളിലെ തീക്കനലാ… കണ്ടിട്ടും കേട്ടിട്ടും കാണാത്ത ലോകത്തിൽ ഞാനങ്ങു ചുവടു വെക്കുന്നിതാ…
I'm about to feel all the flame ഓടി വരുന്നവർ here for the fame System ത്തിൽ കളിച്ച് they been a slave കൂട്ടത്തിൽ കൂട്ടല്ലേ we are not same കടക്ക് പുറത്ത് ! മരിച്ചോർ നയിച്ചുണ്ടാക്കിയത് തോനെ നയിപ്പിൻ കണക്ക് തീരില്ല മോനെ കണക്ക് പറയാൻ ഉണ്ടതു കുറേ പറഞ്ഞു കാണിക്കും വിയർപ്പിലൂടെ മണ്ണിനെയും പെണ്ണിനെയും സ്നേഹിച്ച മനസ്സാ.. ഒന്നിലും ഇല്ലാതേൽ ഉണ്ടായ മൊതലാ, മോന്തക്കു നേരെ ഞാൻ വിശുന്ന തയമ്പാ.. നീയെല്ലൊ ബെയ്ക്കുന്നതെന്നുടെ വിയർപ്പാ, മന്തിക്കും കഞ്ഞിക്കും ഇണ്ടോരോ കൂറ് കാണിച്ചു നടക്കാൻ ഞാനല്ല fool, ഞാനെല്ലൊ കെടന്ന മെത്ത അത് floor ഞാനെല്ലൊ പണിത മാളിക ഇന്റെ ഊര്..
പിടിച്ചെടുക്കുമെൻ ജീവിതം ഖൽബിലെ കണ്ണിനാൽ ചാലിച്ചതാ… നേരങ്ങ് പോകുന്ന വണ്ടികൾ… മാറ്റിയൊടിക്കുന്നതെന്നുടെ ശരികളാ... തേയ്ച്ചിട്ടും മായ്ച്ചിട്ടും മായാത്ത മണ്ണിന്റെ വാസന ഉള്ളിലെ തീക്കനലാ… കണ്ടിട്ടും കേട്ടിട്ടും കാണാത്ത ലോകത്തിൽ ഞാനങ്ങു ചുവടു വെക്കുന്നിതാ…
I'm bout to feel all the flame, തുടങ്ങും ഞാൻ ആണ് main, നീയെല്ലൊ കത്തിക്ക് കത്തിക്ക്, I'm bout to make a new wave, You can be part of this too, പക്ഷെ നീ പൊട്ടിക്ക് പൊട്ടിക്ക്, കാരണം we are not slaves,
അതോണ്ട്, വരക്കും എന്നുടെ മണ്ണിന്റെ വഴികൾ, തിരുത്തും എന്നുടെ ജീവിത കറകൾ, ഞാൻ ആണ് എന്നുടെ നയിപ്പിൻ കരങ്ങൾ, വെട്ടുന്നു ഉള്ളിലെ ജയിൽ മുറികൾ, പറക്കും ലോകത്തിനക്കരെ നയങ്ങൾ, കത്തിച്ച് കത്തിച്ച് മനസ്സിൽ ഉറികൾ, പൊട്ടിച്ച് പൊട്ടിച്ച് കയ്യിലെ വെലങ്ങ്, ലോകമറിയുന്നു എന്നുടെ വിയർപ്പ് തുള്ളികൾ..