KARUPPU

Lyrics: Rakesh vk Music: Rakesh vk ആകെ മാനം കറുക്കുന്ന നേരം എന്റെ ഉള്ളിന്റെ ഉള്ളിൽ പെടപ്പ എന്റെ കൂരക്കു മീതെ പറപ്പ ഞാൻ കണ്ണുമിഴി ചോണ്ട് ഇരിപ്പാ പല കനവുകൾ പുക പടലമായി സിരകളിൽ മുറുകവേ മുറിവിനാൽ ആകെ വിങ്ങലായ് മനമാകെ വിങ്ങലായ് നിറങ്ങളോ സ്വരങ്ങളോ കരങ്ങളാൽ മാറ്റിനിർത്തി ഉടൽ കറുത്തതിൽ വെറുത്തിടും അതിരു വെച്ചു നീ ദൂരെ നിർത്തിടും കാർപാത്ഥ്യൻ മലകൾ പോലെ കാലം ഭയത്തിൽ ആഴ്ത്തി കണ്ണും കൂട്ടിക്കെട്ടി ഇരുട്ടിൽ തനിച്ച് ഇരുത്തി ആകെ വിറങ്ങലിച്ചിരുന്നു ഞാൻ ആകെ വിറങ്ങലിച്ചിരുന്നു എന്റെ ചോദ്യത്തിന് ഉത്തരവും മില്ല ഞാൻ കാണുന്ന പുഞ്ചിരികൾ പൊയ്യ അമ്മ മാറോട് ചേർത്ത് ഒന്ന് ചൊല്ലി നിനക്കു നീ എന്നും തുണയെ………….. ആകെ മാനം കറുക്കുന്ന നേരം എന്റെ ഉള്ളിന്റെ ഉള്ളിൽ പെടപ്പ എന്റെ കൂരക്കു മീതെ പറപ്പ ഞാൻ കണ്ണുമിഴി ചോണ്ട് ഇരിപ്പാ ഞാൻ കണ്ണുമിഴി ചോണ്ട് ഇരിപ്പാ അഴുക്കിൽ കിടന്ന് ചോര തണുത്ത് ഉറച്ച് പറക്കാൻ ചിറകു ഒടിച്ച് കരിമ്പ് പോലെത്തെ മനസ്സ് അടപടലം തുരുമ്പു പിടിച്ച് എന്റെ കഥകൾ പറഞ്ഞ് പറഞ്ഞ് മടുത്ത് ഞാൻ പറഞ്ഞ് മടുത്ത്