Lyrics: RJ Karthiking
Music: Manu Ramesan
“ ഭൂമിയിൽ “
ഭൂമിയിൽ പൊയ്-വചനത്താൽ
വഴിതെറ്റും കാലം
കേൾവിയാലും കളവാലും ഇരുളുന്നു
യാതനയിൽ ഹൃദയങ്ങൾ
കടപുഴകും ലോകം
മാനവീകം മരവിക്കും ചതിയാലേ
പാപികൾതൻ വേഴ്ചകളാൽ
കൊടിപാറും മേളം
പാരിതിന്മേൽ നിലയില്ലാ കയമാണേ
പൂക്കളില്ലാ പുഴയില്ലാ
നരകിക്കും പാരിൽ
പാറിടുന്നു മാനത്തായ് കഴുകന്മാർ
കാൽച്ചുവട്ടിൽ പിളരുന്നു
പാതാളം പോലും
കാത്തിടുവാൻ വരുമോ നീ രക്ഷകനേ!