Lyrics: Chengampuzha Prabhullachandran അക്ഷരംഅക്ഷയമാകുമിതിരുമുമ്പിൽ ..... അക്ഷരമണ്ഡപത്തിൽജഗദംബികേ.... മുട്ടസ്സിന്നക്ഷര മുട്ടുകൾ മാറ്റിയ.. മധുരത്തിൽമന്ത്രമായ്ലയിച്ചൊരമ്മേ .... അക്ഷരമമ്പത്തൊന്നുംപിഴച്ചൊരെൻ ..... ജീവിത അക്ഷരത്തെറ്റുകൾ മാറ്റീടണേ....
(അക്ഷരം അക്ഷയ...)
കണ്ടിട്ടുംതൊഴുതിട്ടുംമതിവരാഞ്ഞിട്ടൊരാ ..... കുടജാദ്രിക്കാറ്റുംവലംവയ്ക്കുമ്പോൾ .....!! പാഴ്‌വാക്കു മൊഴിഞ്ഞൊരെൻ ചുണ്ടിലന്നെന്നമ്മ ..... ഭക്തിയാം തേൻകണം പുരട്ടിത്തന്നൂ .... തിരുനെറ്റിക്കണ്ണിൽ നിന്നുയിരാർന്നൊരമ്മയായ് .... കൊടുങ്ങല്ലൂരമരുന്ന ഭദ്രയായീ....
(അക്ഷരം അക്ഷയ .....)
സിംഹവാഹിനിയായിശുംഭാദിദൈത്യരെ ...... പുല്ലിനെ തീയുപോലെരിച്ച ദുർഗ്ഗേ ..... വിഷ്ണുതൻ വക്ഷസ്സിൽ ലക്ഷ്മി കടാക്ഷമായ് ..... ശങ്കര ശ്രീയായ് പൊഴിഞ്ഞതും നീ ..... വില്വമംഗലത്തിനുമനസ്സൊന്നിടറിയപ്പോൾ ..... പവിഴമല്ലിത്തറയിലിരുന്നതും നീ ... അടിമന വാണാലും അഖിലവും നിറയുന്ന .... ചൈതന്യമമ്മയെന്നറിഞ്ഞു ഞാൻ .....!!
(അക്ഷരം അക്ഷയ ....)