Lyrics: Shiyaz Mhmd
Music: Faheem Indie
കാലിയായ് വിലക്കേറ്റമില്ല ജീവിതം
ശൂന്യനായ് ചെറുകുമിള പോലൊരു പേടകം
കണ്ണേറു കൊള്ള കോണകം
വേവാത്ത റേഷൻ മട്ട ഞാൻ
വേണ്ടാത്ത കീറ മുട്ടിയോ
ഞാനാരുമല്ല തോന്നലോ
ചിറകൊടിഞ്ഞൊരു നൊമ്പരം
നൂലുപോയൊരു പമ്പരം
വീണുടഞ്ഞൊരു താരകം ഓ
ചിറകൊടിഞ്ഞൊരു നൊമ്പരം
നൂലുപോയൊരു പമ്പരം
വീണുടഞ്ഞൊരു താരകം ഞാൻ
വയ്യാ വേലികൾ
മാറാ വ്യാധിയായി
കണ്ണീരും നൊമ്പരോം
തീര ജീവിതം
വെണ്ണീറായി നെഞ്ചകം
kali തള്ളും കോമരം
പാറവായി നോവുകൾ
പതിവായി
ചിരി മാഞ്ഞിടും പല ജോലികൾ
തലമീതെയായി നരകത്തണൽ
ഗഗനം തരും കിനാക്കളിൽ
പ്രതീക്ഷയായി ഞാൻ
ചിറകൊടിഞ്ഞൊരു നൊമ്പരം
നൂലുപോയൊരു പമ്പരം
വീണുടഞ്ഞൊരു താരകം ഓ
ചിറകൊടിഞ്ഞൊരു നൊമ്പരം
നൂലുപോയൊരു പമ്പരം
വീണുടഞ്ഞൊരു താരകം ഞാൻ