Gloria - Christmas Carol

Lyrics: Dr Rinett Sebastian Music: Dr. Sandeep Rajasekharan ബത്ലഹേമിൽ മഞ്ഞു പെയ്യുന്ന മാമലയിൽ പാൽനിലാവിൽ ഒരു പുൽക്കൂടുണ്ട്
നീലവാനിൽ പൊൻതാരങ്ങൾ ചിരി തൂകും ദുതർ പാടും നവഗാനമുണ്ട്.
യേശു പിറന്നൊരാ പുൽക്കൂട് തേടീടാം ഗ്ലോറിയ പാടി പോകാം
വാനിലെ താരകൾ മിന്നുമ്പോൾ പിൻചെല്ലാം ഗ്ലോറിയ പാടിപ്പോകാം
നീഹാര ബിന്ദുക്കൾ തുള്ളിത്തുളുമ്പാതെ മഴനൂൽക്കൊരുത്തിട്ടു മാലയാക്കാം
ഈരാവുറങ്ങുവാൻ.................. കാറ്റിന്റെ കമ്പളം............ പാടുന്ന താരാട്ടിൻ......... കൂട്ടിരിക്കാം
ഈ ധനുക്കുളിരിൽ.... വിറയാർന്നൊരു ഭൂമിയും .... മാനത്തെ രാപ്പാട്ടിൻ... തീ കായുമ്പോൾ...
പുതുയുഗപ്പിറവിയെ പ്പുണരുന്ന സ്വർഗ്ഗവും പുൽക്കൂടിനെത്തൊട്ടു മുത്തിടുമ്പോൾ
ഗ്ലോറിയ